Menu

Follow Us On

ബജറ്റില്‍ നികുതിഭാരമെന്ന് ധനമന്ത്രി

കേന്ദ്രസര്‍ക്കാരില്‍ നിന്നും കേരളത്തിന് അര്‍ഹമായ നികുതി വിഹിതം ലഭിക്കുന്നില്ല എന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം ബഡ്ജറ്റില്‍ ന്യായമായ നികുതി വര്‍ദ്ധനവ് ഉണ്ടാകുമെന്ന് വ്യക്തമാക്കി. ധനസമാഹരണത്തിനായി പൊതുമേഖലാ സ്ഥാപനങ്ങള്‍ വില്‍ക്കാനാണ് കേന്ദ്രം നിര്‍ദേശിക്കുന്നതെന്നും എന്നാല്‍ സംസ്ഥാനം അതിന് തയ്യാറല്ലെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ എല്ലാ മേഖലയിലും നേട്ടങ്ങളുണ്ടാക്കുന്ന തരത്തിലുള്ള പ്രഖ്യാപനങ്ങളാണ് ബഡ്ജറ്റിലുണ്ടാവുക. കിഫ്ബിയെ ശ്വാസം മുട്ടിക്കുന്ന തരത്തിലുള്ള സമീപനമാണ് കേന്ദ്രസര്‍ക്കാരില്‍ നിന്നും ഉണ്ടായിവരുന്നത്. ഭരണപരമായ കാര്യക്ഷമത വര്‍ദ്ധിപ്പിച്ച് ജനങ്ങളെല്ലാം ചേര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ പ്രശ്നങ്ങള്‍ മറികടക്കാമെന്നാണ് വിശ്വാസം.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –