Menu

Follow Us On

സിനിമ താരങ്ങളുമായുള്ള ബന്ധവും തട്ടിപ്പിന് ഉപയോഗിച്ചു

‘സേവ് ബോക്‌സ്’ ഓണ്‍ലൈന്‍ ആപ്പ് തട്ടിപ്പ് കേസിലെ മുഖ്യ പ്രതി തൃശൂരില്‍ പിടിയില്‍. തൃശൂര്‍ വിയ്യൂര്‍ സ്വദേശി സ്വാതിക്ക് റഹീമിനെയാണ് ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. സേവ് ബോക്‌സ് ആപ്പിന്റെ പേരില്‍ വിവിധ ഇടങ്ങളില്‍ ഫ്രാഞ്ചൈസികള്‍ തുടങ്ങാമെന്ന പേരില്‍ ഇയാള്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തെന്നാണ് കേസ്. ‘സേവ് ബോക്‌സ്’ ഓണ്‍ലൈന്‍ ബിഡിങ് ആപ്പ് എന്ന സംവിധാനത്തിലൂടെ ലക്ഷങ്ങള്‍ സമ്പാദ്യമുണ്ടാക്കാന്‍ ഫ്രാഞ്ചൈസി നല്‍കാമെന്നും പറഞ്ഞാണ് ഇയാള്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തത്. നിലവില്‍ തൃശ്ശൂര്‍ കിഴക്കേകോട്ട സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഫ്രാഞ്ചൈസി തുടങ്ങി ലാഭവിഹിതം നല്‍കാമെന്ന് പറഞ്ഞ് വിശ്വിസിപ്പിച്ച് ഇയാളുടെ ഇരുപത്തി ഒന്നര ലക്ഷം രൂപ തട്ടിയെടുത്തതായാണ് പരാതി.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –