സുല്‍ത്താന്‍പേട്ട ജംഗ്ഷനില്‍ മുഖ്യമന്ത്രിയുടെ വാഹനം എത്തിയപ്പോയായിരുന്നു കരിങ്കൊടി കാണിച്ചത്. പ്രതിഷേധം കണക്കിലെടുത്ത് ഇന്ന് രാവിലെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ കരുതല്‍ തടങ്കലിലാക്കിയിരുന്നു. ജില്ലയിലെ ഇന്നത്തെ മുഖ്യമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ടാണ് പൊലീസ് നടപടി. പാലക്കാട് സൗത്ത് പൊലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പ്രതിഷേധ സാധ്യത കണക്കിലെടുത്തായിരുന്നു തീരുമാനം. ഏഴ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കരുതല്‍ തടങ്കലിലുളളത്