Newsleader – സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന എട്ട് ട്രെയിനുകളില്‍ അധിക കോച്ചുകള്‍ അനുവദിച്ച ഉത്തരവിറങ്ങി. വഞ്ചിനാട്, വേണാട്, കണ്ണൂര്‍ ഇന്‍്രസിറ്റി, എക്‌സിക്യുട്ടീവ് ട്രെയിനുകളിലാണ് ഓരോ ജനറല്‍ കോച്ചുകള്‍ കൂടി അനുവദിച്ചത്.തിരുവനന്തപുരം സെന്‍ട്രല്‍ മുതല്‍ എറണാകുളം വരെ പോകുന്ന വഞ്ചിനാട് എക്‌സ്പ്രസില്‍ ഒരു സെക്കന്‍ഡ് ക്ലാസ് ജനറല്‍ കോച്ച് ആണ് അനുവദിച്ചിരിക്കുന്നത്. ഒക്ടോബര്‍ 28ാം തീയതി മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നു. എറണാകുളംകണ്ണൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസിലും ഒരു സെക്കന്‍ഡ് ക്ലാസ് ജനറല്‍ കോച്ച് അനുവദിച്ചിട്ടുണ്ട്
Latest malayalam news : English summary
An order has been issued to allow additional coaches in eight trains operating in the state. One general coach each has been allotted in Vanchinad, Venad, Kannur Incity and Executive trains. One second class general coach has been allotted in Vanchinad Express from Thiruvananthapuram Central to Ernakulam. It came into effect from October 28.