അദാനി ഗ്രൂപ്പിനെതിരായ റിപ്പോര്‍ട്ടില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ഹിന്‍ഡന്‍ബര്‍ഗ് അറിയിച്ചു. അദാനി ഗ്രൂപ്പ് ഓഹരി മൂല്യം പെരുപ്പിച്ച് കാണിക്കുന്നതാണെന്ന റിപ്പോര്‍ട്ടിന്റെ എല്ലാ രേഖകളും കൈവശമുണ്ട്. അദാനിയുടെ നിയമനടപടി നേരിടാന്‍ തയ്യാറാണ്. റിപ്പോര്‍ട്ടിന്റെ അവസാനം 88 ചോദ്യങ്ങള്‍ ചോദിച്ചിരുന്നു, എന്നാല്‍ 36 മണിക്കൂറായിട്ടും ഒരു ചോദ്യത്തിനും അദാനി ഗ്രൂപ്പിന് മറുപടിയില്ലെന്നും ഹിന്‍ഡന്‍ബര്‍ഗ് വ്യക്തമാക്കി. കഴിഞ്ഞദിവസം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഹിന്‍ഡന്‍ബര്‍ഗിനെതിരെ നിയമ നടപടിയെടുക്കുമെന്ന് അദാനി ഗ്രൂപ്പ് മുന്നറിയിപ്പ് നല്‍കിയത്. ഓഹരിവിപണിയില്‍ 20000 കോടി രൂപ സമാഹരിക്കാനായി ഇന്നുമുതല്‍ ആരംഭിക്കുന്ന ഓഹരി സമമാഹരണം അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചിരുന്നു.