അദ്ദേഹത്തിന്റെ പ്രശസ്ത മത്സരങ്ങള്‍ അരേങ്ങറിയ സാന്റോസ്‌റ്റേഡിയത്തില്‍ ജനുവരി 2,3 തിയതികളില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. ഫുട്ബോളിലെ ആദ്യത്തെ ആഗോള സൂപ്പര്‍സ്റ്റാറായി പരിഗണിക്കപ്പെടുന്ന പെലെ വിടവാങ്ങി. ലോകം കണ്ട എക്കാലത്തെയും മികച്ച താരങ്ങളില്‍ ഒരാള്‍..ലോകഫുട്ബോളിലെ ഇതിഹാസം. വന്‍കുടലില്‍ ബാധിച്ച അര്‍ബുദത്തെ തുടര്‍ന്ന് ദീര്‍ഘ നാളായി ചികിത്സയിലായിരുന്നു. നവംബര്‍ മുതല്‍ ആശുപത്രിയില്‍ കഴിയുകയായിരുന്നു.