ഇറ്റലിയും ജര്മ്മനിയും ഉള്പ്പെടെ 13 രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാര് ചടങ്ങിനെത്തി. 120 കര്ദിനാള്മാരും 400 ബിഷപ്പുമാരും ചടങ്ങില് പങ്കെടുക്കുന്നു. കര്ദിനാള് ജോര്ജ്ജ് ആലഞ്ചേരിയും കര്ദിനാള് ക്ലിമീസ് കാതോലിക്ക ബാവയും ചടങ്ങില് പങ്കെടുത്തു. പ്രാദേശിക സമയം പുലര്ച്ചെ നാലുമണി മുതല് ആള്ക്കാര് ചടങ്ങിന് സാക്ഷ്യം വഹിക്കാന് എത്തിയിരുന്നു. ആദര സൂചകമായി ഇറ്റലി പതാക താഴ്ത്തിക്കെട്ടി.