മൂന്നു നൂറ്റാണ്ട് മുമ്പ് വംശനാശം സംഭവിച്ച ഡോഡോ പക്ഷിയെ തിരികെ കൊണ്ടുവരാന്‍ ശാസ്ത്രജ്ഞര്‍ ശ്രമം തുടങ്ങി. ഡെന്‍മാര്‍ക്കിലെ കോപ്പന്‍ഹെയ്ഗനിലെ നാച്വുറല്‍ ഹിസ്റ്ററി മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്ന ഡോഡോ പക്ഷിയുടെ സാമ്പിളില്‍ നിന്ന് ജനിതകഘടന പൂര്‍ണ്ണമായും സീക്വന്‍സ് ചെയ്‌തെടുക്കാന്‍ സാധിച്ചതാണ് ഗവേഷണത്തിന് ഊര്‍ജ്ജമായിരിക്കുന്നത്. ഡോഡോ പക്ഷിയുടെ സമ്പൂര്‍ണ്ണ ജനിതകഘടന ഉടന്‍ പ്രസിദ്ധീകരിക്കുമെന്ന് ജനിതക സീക്വന്‍സിങ്ങിന് നേതൃത്വം നല്‍കിയ യു.എസിലെ കാലിഫോണിയ സര്‍വ്വകലാശാലയിലെ ഇക്കോളജി-എവല്യൂഷണറി പ്രഫസറായ ബെഥ് ഷാപ്രിയോ അറിയിച്ചു.