News Leader – ഇദ്‌ലിബ് പ്രവിശ്യയില്‍ ഹയാത് താഹിര്‍ അല്‍ ഷാം ഗ്രൂപ്പുമായുള്ള നേരിട്ടുള്ള ഏറ്റുമുട്ടലിലാണ് തങ്ങളുടെ നേതാവ് കൊല്ലപ്പെട്ടതെന്ന് സംഘം വ്യാഴാഴ്ച പറഞ്ഞു. ടെലഗ്രാം ആപ്പ് വഴിയാണ് ഇസ്ലാമിക് സ്റ്റേറ്റിന്റെ വക്താവ് തലവന്റെ മരണ വിവരവും പുതിയ തലവന്‍ ചുമതലയേറ്റ വിവരവും പുറത്തുവിട്ടത്. റെക്കോര്‍ഡ് ചെയ്ത സന്ദേശമായിരുന്നു ഇത്. എപ്പോഴാണ് മരണം സംഭവിച്ചതെന്ന് ഇവര്‍ വ്യക്തമാക്കിയിട്ടില്ല.അതേസമയം, പ്രവര്‍ത്തനം ആരംഭിച്ച ശേഷം ഇസ്ലാമിക് സ്റ്റേറ്റിന്റെ തലവനായി മാറുന്ന അഞ്ചാമത്തെയാളാണ് അബു ഹാഫിസ് അല്‍ ഹാഷിമി അല്‍ ഖുറേഷി.
Latest Malayalam News : English Summary
The ‘Islamic State’ group declares the death of its leader over telegram messages