ദലൈലാമ ഇപ്പോള്‍ വസിക്കുന്ന ഹിമാചല്‍പ്രദേശിലെ ധര്‍മശാലയില്‍വെച്ചാണ് ചടങ്ങ് നടന്നത്. മാര്‍ച്ച് എട്ടിന് നടന്ന ചടങ്ങില്‍ റിന്‍പോച്ചെയെയായി തിരഞ്ഞെടുക്കപ്പെട്ട കുട്ടിയ്ക്കൊപ്പം ദലൈലാമ ചടങ്ങില്‍ പങ്കെടുക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പുതിയ ലാമയെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച് നേരത്തെ അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നുവെങ്കിലും ഇപ്പോഴാണ് ഇക്കാര്യം സ്ഥിരീകരിക്കുന്നത്.