ചൈനയുടെ കോവിഡ് സാഹചര്യത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കി എത്തിയിരിക്കുകയാണ് എപ്പിഡെമിയോളജിസ്റ്റും ആരോഗ്യ സാമ്പത്തിക വിദഗ്ധനുമായ എറിക് ഫീഗ്ല്‍-ഡിംഗ്. ചൈനയുടെ ആകെ ജനസംഖ്യയില്‍ 60 ശതമാനത്തില്‍ അധികം പേര്‍ക്കും കൊറോണ വൈറസ് പിടിപെടാന്‍ സാദ്ധ്യതയുണ്ടെന്ന് എറിക് പറയുന്നു. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ ഇത് സാദ്ധ്യമാകുമെന്നും ദശലക്ഷക്കണക്കിന് ആളുകള്‍ മരണത്തിന് കീഴടങ്ങുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ചൈനയിലെ ആശുപത്രികളെല്ലാം നിറഞ്ഞു കവിഞ്ഞിരിക്കുകയാണ്. പ്രായമായവരുടെ വാക്സിനേഷന്‍ നിരക്ക് അടക്കം വര്‍ദ്ധിപ്പിക്കുന്നതില്‍ ചൈനീസ് അധികൃതര്‍ പരാജയപ്പെട്ടു. കൂടാതെ ആശുപത്രികളിലെ തീവ്രപരിചരണ ശേഷി വര്‍ദ്ധിപ്പിക്കുന്നതിലും ആന്റിവൈറല്‍ മരുന്നുകള്‍ സംഭരിക്കുന്നതിലും ചൈനീസ് അധികാരികള്‍ അലംഭാവം കാട്ടിയെന്നും എറിക് ട്വിറ്ററില്‍ കുറിച്ചു.