News Leader – തൃശ്ശൂര്‍ വെള്ളാങ്കല്ലൂരില്‍ ഗതാഗത നിയന്ത്രണം തെറ്റിച്ച് എത്തിയ കാര്‍ യാത്രിക സംസ്ഥാനപാതയില്‍ ഒരു മണിക്കൂറോളം ഗതാഗത തടസ്സം സൃഷ്ടിച്ചു. മറ്റു യാത്രക്കാരുമായി ഏറെ നേരത്തെ വാക്കേറ്റത്തിന് ഒടുവില്‍ ഇരിങ്ങാലക്കുട പോലീസ് എത്തിയാണ് ഇവരെ കസ്റ്റഡിയില്‍ എടുത്ത് വാഹനം മാറ്റി ഗതാഗതം പുനസ്ഥാപിച്ചത്.