News Leader – തനിക്കോ സംസ്ഥാന സര്‍ക്കാരിനോ ഇതില്‍ പങ്കില്ലെന്നുമാണ് വിശദീകരണം. ഹൈകോടതിയില്‍ നിന്നും നിരവധി തവണ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് ശിവശങ്കറിന്റെ പുതിയ നീക്കം. കേസില്‍ ശിവശങ്കറിന് വ്യക്തമായ പങ്കുണ്ടെന്നും ജാമ്യം നല്‍കരുതെന്നും ഇ.ഡി കോടതിയില്‍ വാദിച്ചിരുന്നു. ശിവശങ്കറിന് ഭരിക്കുന്ന പാര്‍ട്ടിയിലും മുഖ്യമന്ത്രിയിലും സ്വാധീനമുണ്ടെന്നും അതിനാല്‍ തെളിവുനശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് രണ്ടാഴ്ച മുമ്പ് ഹൈകോടതി ജാമ്യാപേക്ഷ തള്ളിയത്