വിചിത്രമായ പല ക്ഷേത്രാചാരങ്ങളുണ്ട്. അതിനുപിന്നില്‍ ഒരോ ഐതിഹ്യങ്ങളും കാണും. ഗുരുവായൂരിലെ ആനയോട്ടത്തോളം പ്രശസ്തമല്ലെങ്കിലും തിരുവഞ്ചിക്കുളത്തും ഉണ്ട് ആനയോട്ടം എന്ന ചടങ്ങ്. അതൊന്നുകാണാം. തിരുവഞ്ചിക്കുളത്തെ ആനയോട്ടം ക്ഷേത്രത്തിലെ ഉത്സവത്തിന് ആനയോട്ടത്തോടെ തുടക്കമായി. പുതുപ്പുള്ളി ഗണേശന്‍, ആനയടി അപ്പു, ആയയില്‍ ഗൗരി നന്ദന്‍ എന്നീ ആനകളാണ് ആനയോട്ടത്തില്‍ പങ്കെടുത്തത്. ആനയോട്ടത്തില്‍ ആയയില്‍ ഗൗരി നന്ദന്‍ എന്ന ആന ഒന്നാമതായി ഓടിയെത്തി. കിഴക്കെ നടപ്പുരയില്‍ വച്ചിരുന്ന പറ തൊടുകയായിരുന്നു.