തൃശൂര്‍- കോട്ടയം സൂപ്പര്‍ ഫാസ്റ്റ് ബസിനാണ് തീപിടിച്ചത്. രണ്ടു യൂണിറ്റ് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി.യാത്രക്കാരെ ഉടന്‍ തന്നെ മാറ്റുകയും തീയണയ്ക്കുകയുമായിരുന്നു. 30 യാത്രക്കാരായിരുന്നു ബസിലുണ്ടായിരുന്നത്. പുകയുയരുന്നെന്ന് യാത്രക്കാരിലൊരാള്‍ ജീവനക്കാരെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് വാഹനം നിര്‍ത്തി തീയണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് കരുതുന്നത്. ബസിന്റെ അടിഭാഗത്തെ വയറിങ്ങില്‍ നിന്ന് പടര്‍ന്നതാകാമെന്ന് ജീവനക്കാര്‍ പറഞ്ഞു.