തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയില്‍ മാത്രം രണ്ടുപേരെ കൊലപ്പെടുത്തുകയും നൂറോളം വീടുകള്‍ തകര്‍ക്കുകയും ചെയ്ത പിഎം 2 എന്ന അക്രമകാരിയായ ആന രണ്ട് ദിവസം മുമ്പാണ് സുല്‍ത്താന്‍ ബത്തേരിയിലെത്തിയത്. പുലര്‍ച്ചെ ഒരു മണിയോടെ കാട്ടാന റോഡിലൂടെ നടന്നുപോവുകയായിരുന്ന തമ്പി എന്ന സുബൈര്‍കുട്ടിയെ തുമ്പിക്കൈകൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചു. തുടര്‍ന്ന് മണിക്കൂറുകളോളം നിലയുറപ്പിച്ച ആനയെ വളരെ പണിപ്പെട്ടാണ് വനത്തിലേക്ക് കയറ്റിയത്. വനത്തില്‍ കടന്ന ആന ഇന്നലെ രാവിലെ കുപ്പാടി ഒന്നാംമൈല്‍ ഭാഗത്തേക്ക് നീങ്ങിയെങ്കിലും ഉച്ചയോടെ ജനവാസമേഖലയോട് ചേര്‍ന്ന പഴുപ്പത്തൂര്‍ വനമേഖലയില്‍ നിലയുറപ്പിച്ചു.തുടര്‍ന്നാണ് ആനയെ മയക്കുവെടിവച്ച് പിടികൂടി മുത്ത