കരോള്‍ നൂറുകണക്കിന് പപ്പമാരാല്‍ വര്‍ണാഭമായി. നൃത്തം ചെയ്യുന്ന മലാഖകുട്ടികള്‍, ഒട്ടകങ്ങള്‍, യഹുദ സ്ത്രീ വേഷധാരികള്‍, ചട്ടയും മുണ്ടും ധരിച്ച അമ്മമാര്‍ എന്നീ വേഷങ്ങള്‍ ആഘോഷത്തിന് മാറ്റേകി. വിവിധ കലാരൂപങ്ങളും ജനപ്രിയ ഇനങ്ങളായി. ഉണ്ണിയേശു പിറന്ന കാലിത്തൊഴുത്ത് തുടങ്ങിയ ടാബ്ലോകളും വാദൃമേളങ്ങളും കരോളിനെ ആകര്‍ഷകമാക്കി.