ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഇതില്‍ പ്രതികരിക്കുന്നുണ്ടോ? ഇതൊക്കെ നിയന്ത്രിക്കുന്നത് രാഷ്ട്രീയക്കാരാണ്. അവരാണെങ്കില്‍ എ.സി കാറുകളിലാണ് സഞ്ചരിക്കുന്നത്. സ്‌കൂട്ടര്‍ യാത്രക്കാരിയായ അഭിഭാഷകയുടെ കഴുത്തില്‍ തോരണങ്ങള്‍ കുരുങ്ങി അപകടമുണ്ടായ സംഭവത്തില്‍ തൃശൂര്‍ നഗരസഭാ സെക്രട്ടറി രാകേഷ്‌കുമാര്‍ ഇന്നലെ കോടതിയില്‍ നേരിട്ട് ഹാജരായി. അനധികൃത ബോര്‍ഡുകളും തോരണങ്ങളും മാറ്റുന്നതില്‍ വീഴ്ച വരുത്തിയ സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടി എടുക്കേണ്ടതാണെന്ന് ഹൈക്കോടതി പറഞ്ഞു. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ അറിയിക്കാനുണ്ടെന്ന് സെക്രട്ടറിയുടെ അഭിഭാഷകന്‍ വ്യക്തമാക്കി. തുടര്‍ന്ന് സത്യവാങ്മൂലം നല്‍കാന്‍ നിര്‍ദേശിച്ച് ഹര്‍ജി ജനുവരി 12ന് പരിഗണിക്കാന്‍ മാറ്റി. അന്നും നഗരസഭാ സെക്രട്ടറി ഹാജരാകണം.