Lions Club award for most distinguished service received by Johnson Kolankanni
ഇരിങ്ങാലക്കുട: ലയൺസ് ക്ലബ്ബ് ഏർപ്പെടുത്തിയ അതിവിശിഷ്ട സേവാ പുരസ്കാരത്തിന് ജോണ്സണ് കോലങ്കണ്ണി അർഹനായി.കഴിഞ്ഞ ലയണിസിറ്റിക് വര്‍ഷം പ്രസ്ഥാനത്തിന് നല്കിയ സംഭാവനകള്‍ കണക്കിലെടുത്താണ് ഈ അവാര്‍ഡ്.
കേരളത്തില്‍ സൗജന്യമായി ഏറ്റവും കൂടുതല്‍ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ച ഏക വ്യക്തിയാണ് ജോണ്സണ് കോലങ്കണ്ണി.കേരളത്തിലെ 800 ഓളം ക്ലബ്ബുകളിലുള്ള 27000 അംഗങ്ങളില്‍ നിന്നാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.ചെറുതുരുത്തി റിവര്‍ റിട്രീറ്റ് കണ്വെന്ഷന് സെന്ററില്‍ നടന്ന ലയണ്‍സ് കേരള മള്‍ട്ടിപ്പിള്‍ കണ്‍വെന്‍ഷനില്‍ മള്‍ട്ടിപ്പിള്‍ ചെയര്‍പേഴ്സണ്‍ ഇന്‍ ചാര്‍ജ് ജോര്‍ജ്ജ് മൊറേലി അധ്യക്ഷത വഹിച്ചു.
ലയൺസ് 1st വി.ഡി.ജി ലയൺ ജെയിംസ് വളപ്പില പി.എം.ജെ.എഫ്, മുന്‍ ഇന്റര്‍നാഷണല്‍ ഡയറക്ടര്‍മാരായ വി പി നന്ദകുമാര്‍, ആര് മുരുകന്, ഡോ കണ്ണന്, ഡോ സണ്ണി സക്കറിയ, ഡോ മനോജ് ജോസഫ്, സുഷ്മ നന്ദകുമാര്‍, ഡോ സുധീര്‍ എന്നിവര്‍ പങ്കെടുത്തു.