Menu

Follow Us On

എല്ലാം ഈശ്വരാനുഗ്രഹമെന്ന് കിഴക്കൂട്ട്

പതിനാറാം വയസില്‍ പതിയാരത്ത് കുഞ്ഞന്‍ മാരാര്‍ പ്രമാണിയായിരുന്ന കാലത്താണ് കിഴക്കൂട്ട് ആദ്യമായി ഇലഞ്ഞിച്ചുവട്ടിലെത്തുന്നത്. 2011ല്‍ പാറമേക്കാവിന്റെ ദേശപ്പാനയ്ക്ക് കൊട്ടുന്നതിനിടെയാണ് അദ്ദേഹം തിരുവമ്പാടി വിഭാഗത്തിന്റെ മേള പ്രമാണിയായി നിശ്ചയിക്കപ്പെടുന്നത്. പഴയ തട്ടകത്തേക്ക് മേള പ്രമാണിയായി തിരികെയെത്തുന്നതില്‍ സന്തോഷമേയുള്ളൂ എന്ന് കിഴക്കൂട്ട് പറഞ്ഞു. 2012ല്‍ തിരുവമ്പാടിയുടെ പകല്‍പൂര പ്രമാണിയായി. 76-ാം വയസ്സിലും മേളാസ്വാദകരെ ആവേശത്തിമിര്‍പ്പിലാക്കുന്നതാണ് കിഴക്കൂട്ട് അനിയന്‍ മാരാരുടെ കൊട്ടിന്റെ മാജിക്. കൂട്ടായ്മയാണ് മേളത്തിന്റെ വിജയം. അഹങ്കാരം ദോഷം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –