ആരോഗ്യവിഭാഗത്തിന്റെ പരിശോധനയില്‍ നഗരത്തിലെ ഏഴുഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു. പരിശോധനകള്‍ തുടരുമെന്നും മേയര്‍ പറഞ്ഞു. വ്യാഴാഴ്ച നാല്‍പ്പതിലേറേ ഹോട്ടലുകളില്‍ പരിശോധന നടത്തിയെന്നും അദ്ദേഹം വിശദീകരിച്ചു. ഫുഡ്‌സേഫ്റ്റി ഓഫീസര്‍ പരിശോധിച്ച് ഹോട്ടല്‍ ബുഹാരി അടപ്പിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഇവര്‍ക്കു നേരേ ഹോട്ടലുടമയുടെ ഭീഷണിയുമുണ്ടായി. ചാലക്കുടി, തീരദേശമേഖല, ഗുരുവായൂര്‍ എന്നിവിടങ്ങളില്‍ പരിശോധനയും നടപടികളുമുണ്ടായിരുന്നു






