ഡിസിസിയില്‍ ആരംഭിച്ച ഗാന്ധി-നെഹ്റു റിസര്‍ച്ച് സെന്റര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. “ഏത് ഏകാധിപതിയും ഭരണം കിട്ടിയാല്‍ ചരിത്രത്തെ മാറ്റിയെഴുതാനാണ് ആദ്യം ശ്രമിക്കുക. ഇവിടെ ചെയ്തത് ചരിത്രത്തെ വ്യഭിചരിക്കലാണ്. കാലം നിങ്ങള്‍ക്കു മാപ്പു തരില്ല. . സ്വാതന്ത്ര്യത്തിനുശേഷം കെ.കേളപ്പനെയും മൊയ്തു മൗലവിയെയും തലപ്പത്തു കാണാഞ്ഞതിനെ തുടര്‍ന്നാണ് സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തനം അവസാനിപ്പിച്ചത്. പിന്നെ ഖദറിലും മനസ്സിലും മാത്രമായി കോണ്‍ഗ്രസ്. ലോകത്തെ എല്ലാ വന്‍കരകളിലും ഖദറും മുണ്ടുമായി യാത്രചെയ്തു”






