ഭരണഘടനയെ ആക്ഷേപിക്കുന്ന തരത്തിലുള്ള പ്രസംഗമല്ല ഞാന്‍ നടത്തിയത്. അത് ഞാന്‍ നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. ആര്‍ക്കെങ്കിലും പ്രയാസമുണ്ടായെങ്കില്‍ അതില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഭരണഘടനയെ അധിക്ഷേപിച്ചിട്ടില്ലെന്നാണ് പൊലീസ് കോടതിയെ അറിയിച്ചിരിക്കുന്നത്, അതില്‍ എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ പരാതിക്കാര്‍ക്ക് തുടര്‍ നടപടിയെടുക്കാവുന്നതാണെന്ന് സജി ചെറിയാന്‍ കൂട്ടിച്ചേര്‍ത്തു. സംഭവുമായി ബന്ധപ്പെട്ട കേസില്‍ സജി ചെറിയാന് അനുകൂലമായിട്ടായിരുന്നു പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.






