ഇന്ന് ഉച്ചക്ക് 12 മണിയോടെയായിരുന്നു അപകടം. കോര്പറേഷന് ഓഫീസിന് മുന്നില്‍ സ്ഥാപിച്ച അലങ്കാര കമാനമാണ് തകര്‍ന്ന് വീണത്.അപകടത്തില്‍ ഒട്ടോ ഡ്രൈവര്‍ അവിണിശ്ശേരി സ്വദേശി ജോണി , യാത്രക്കാരിയായ കാവീട് സ്വദേശി മേഴ്സി എന്നിവര്‍ക്ക് നിസ്സാര പരിക്കേറ്റു. തൃശൂര്‍ ഷോപ്പിംഗ് ഫെസ്റ്റിവെലിന്റെ ഭാഗമായി നിര്‍മിച്ചിരുന്ന ഇരുമ്പ്കാലുകള്‍ കൊണ്ടുള്ള പന്തല്‍ കമാനമാണ് തകര്‍ന്നു വീണത്. ദീപാലങ്കാരങ്ങള്‍ സ്ഥാപിക്കുന്നതിനായി നിര്‍മിച്ചതായിരുന്നു പന്തലുകള്‍. കുഴിയെടുക്കാതെ പരസ്പരം ബന്ധിപ്പിച്ചുള്ള ഉറപ്പില്‍ നിറുത്തിയിരുന്ന കാലുകള്‍ ശക്തമായ കാറ്റില്‍ തകര്‍ന്നു വീഴുകയായിരുന്നു.






