ചെന്നൈ ദക്ഷിണാമൂര്‍ത്തിയും സംഘവും ചേര്‍ന്ന് അവതരിപ്പിച്ച നാഗസ്വരക്കച്ചേരിയോടെ രംഗാവിഷ്‌കാരങ്ങള്‍ക്ക് തുടക്കമായി. തുടര്‍ന്ന് ശശാങ്ക് സുബ്രഹ്‌മണ്യവും സംഘവും അവതരിപ്പിച്ച പുല്ലാങ്കുഴല്‍ കച്ചേരി, കലാമണ്ഡലം അധ്യാപകരായ കലാമണ്ഡലം ഹരീഷ് (ചെണ്ട), കലാമണ്ഡലം വാസുദേവന്‍ (തിമില), കലാമണ്ഡലം ശ്രീജിത്ത് (മദ്ദളം) കലാമണ്ഡലം നിധിന്‍ കൃഷ്ണ (ഇടയ്ക്ക) , കലാമണ്ഡലം രാഹുല്‍ അരവിന്ദ് (മിഴാവ് ), കലാമണ്ഡലം ഹരികൃഷ്ണന്‍ (മൃദംഗം), കലാമണ്ഡലം ഹരികൃഷ്ണ(ഇലത്താളം ) തുടങ്ങിയവര്‍ ചേര്‍ന്ന് അവതരിപ്പിച്ച കേരള വാദ്യം, തഞ്ചാവൂരിലെ മേലത്തൂര്‍ ഭാഗവതമേള നാട്യ നാടക ട്രസ്റ്റ് ആര്‍ട്ട് ഡയറക്ടര്‍ ആര്‍ മഹാലിംഗവും സംഘവും അവതരിപ്പിച്ച പ്രഹ്ലാദ നൃത്ത നാടകം എന്നിവ അരങ്ങേറി. കലാക്ഷേത്ര ഡയറക്ടര്‍ രേവതി രാമചന്ദ്രന്‍, ഭരണസമിതി അംഗങ്ങളായ ശശാങ്ക് സുബ്രഹ്‌മണ്യം, പി ടി നരേന്ദ്രന്‍, രഞ്ജിനി സുരേഷ്, കലാമണ്ഡലം രജിസ്ട്രാര്‍ ഡോ. പി രാജേഷ്‌കുമാര്‍, ഭരണസമിതി അംഗം ഡോ. എന്‍ ആര്‍ ഗ്രാമപ്രകാശ് എന്നിവര്‍ സംസാരിച്ചു.






