തൃശൂരിനെ ആവേശത്തിലാഴ്ത്താന്‍ പത്താമത് ബോണ്‍ നതാലേ 27ന് നടക്കും. ഇക്കുറി മുന്നൂറുപേര്‍ ചുമലില്‍ ചുമക്കുന്ന പുല്‍ക്കൂടാണ് സവിശേഷത എന്ന ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പതിനായിരത്തിലേറേ പാപ്പമാര്‍ ശക്തന്റെ രാജവീഥിയില്‍ അണിനിരക്കും.12 നിശ്ചല ദൃശ്യങ്ങളും ഉണ്ടാകും.സെന്റ് തോമസ് കോളജില്‍ നിന്ന് വൈകീട്ട് അഞ്ചുമണിക്കാരംഭിച്ച് രാത്രി ഒമ്പതുമണിയോടെ അവിടെ തന്നെ സമാപിക്കുന്ന രീതിയിലാണ് സംവിധാനം ചെയ്തിരിക്കുന്നത്.