മണിക്കൂറുകള്‍ നാടിനെ മുള്‍മുനയില്‍ നിര്‍ത്തിയ ആനയെ ഏറെ പാടുപെട്ടാണ് തളയ്ക്കാനായത്. ഭയാനകമായ സംഭവം നാട്ടുകാരെ വിറപ്പിച്ചു.
കിഴക്കഞ്ചേരിയില്‍ ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് ആന ഇടഞ്ഞത്. തിരുവറ ശിവക്ഷേത്രത്തിലെ നിറമാല വിളക്ക് ഉത്സവത്തിനിടെയായിരുന്നു ആന ഇടഞ്ഞ് കൂട്ടാനയുമായി കുത്തുകൂടിയത്. പുത്തൂര്‍ ദേവീദാസന്‍ എന്ന ആനയാണ് ഇടഞ്ഞത്. രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. പറവെപ്പിനിടെ ആന അസ്വസ്ഥതകള്‍ പ്രകടമാക്കുകയായിരുന്നു. ഇതോടെ ചുറ്റും നിന്നിരുന്നവര്‍ ഓടി രക്ഷപ്പെട്ടു. ആറോളം ബൈക്കുകള്‍ ആണ് ആന തകര്‍ത്തത്.






