അതേ സമയം കുങ്കിയാനകളെ ഉപയോഗിച്ച് കാട്ടാനശല്ല്യം അവസാനിപ്പിക്കുക പ്രായോഗികമല്ലെന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്. വനത്തിന്റെ വിസ്തൃതി കുറഞ്ഞതും കാട്ടില്‍ വെള്ളവും തീറ്റയും കുറഞ്ഞതും മൂലമാണ് കാട്ടാനകള്‍ നാട്ടിലിറങ്ങുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.