കാട്ടാന ആക്രമണങ്ങളങ്ങള് തുടര്‍ക്കഥയാകുന്ന സാഹചര്യത്തില്‍ തോട്ടം തൊഴിലാളികള്‍ ആശങ്കയിലാണ്. പാലപ്പിള്ളി നടാംപാടത്ത് റബ്ബര്‍ ടാപ്പിംഗ് തൊഴിലാളിയായ രജനിയെയാണ് ആന ആക്രമിച്ചത്. അഞ്ചാനകളടങ്ങുന്ന കൂട്ടത്തില്‍ നിന്നും ഒറ്റതിരിഞ്ഞുവന്ന ആന യുവതിയെ തുമ്പികൈകൊണ്ട് തട്ടിയെറിയുകയായിരുന്നുവെന്ന് മറ്റുതൊഴിലാളികള്‍ പറഞ്ഞു. പുലര്‍ച്ചെ ആറരയോടെ ടാപ്പിംഗിനു പോകുമ്പോഴാണ് സംഭവമുണ്ടായത്. വലതുതോളെല്ലിനു പരിക്കുപറ്റിയ യുവതിയെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ആശങ്കപ്പെടാനില്ലെന്നാണ് വൈദ്യപരിശോധനാ റിപ്പോര്‍ട്ട്.






