കാട്ടാനകളുടെ ആക്രമണത്തില്‍ നിന്ന് നിരവധിപ്പേരെ രക്ഷിക്കുകയും ഒറ്റയാനെ ശകാരിച്ച് കാട്ടിലേക്ക് മടക്കുകയും ചെയ്തിട്ടുള്ള വനംവകുപ്പ് താത്കാലിക വാച്ചര്‍ക്ക് കാട്ടാനയുടെ ചവിട്ടേറ്റ് ദാരുണാന്ത്യം സംഭവിച്ചത് പലര്‍ക്കും അവിശ്വസനീയമായിരുന്നു. കാട്ടാനകളെ നിരീക്ഷിച്ച് വിവരം വനംവകുപ്പിനെയും നാട്ടുകാരെയും അറിയിക്കുന്നതിനാണ് ശക്തവേല്‍ പന്നിയാറിലെത്തിയത്. ഫോണില്‍ വിളിച്ചെങ്കിലും പ്രതികരണമൊന്നും ഉണ്ടാകാത്തതിനെ തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് പന്നിയാര്‍ എസ്റ്റേറ്റില്‍ വനാതിര്‍ത്തിയോട് ചേര്‍ന്ന ഭാഗത്ത് പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്






