തൃശൂര്‍ ജില്ലയില്‍ 53 ധനകാര്യ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി അക്കൗണ്ടിംഗ് മേഖലയ്ക്ക് മാത്രമായി നടത്തുന്ന മെഗാ തൊഴില്‍മേള ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു. ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തി ഓരോ പഞ്ചായത്തുകളുടെയും നേതൃത്വത്തില്‍ നിരവധി സംരംഭങ്ങളാണ് സംസ്ഥാനത്ത് ആരംഭിക്കാനായത്. അഞ്ച് വര്‍ഷം കൊണ്ട് 20 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കാനുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാരിന്റെ നേത്യത്വത്തില്‍ പുരോഗമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.വിമല കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന കെയ്‌സ് ടാലി മെഗാ തൊഴില്‍മേളയുടെ ഉദ്ഘാടന ചടങ്ങില്‍ പി ബാലചന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു .