54 അടി നീളമുള്ള പുതിയ സ്‌ക്രീനിനു പത്തുലക്ഷം രൂപയാണ് വില. കേരളത്തില്‍ ഒരു തിയറ്ററിലും ക്ലാരസ് 2.9 സ്‌ക്രീന്‍ ഉപയോഗിക്കുന്നില്ല. ദൃശ്യഭംഗി ഒട്ടും ചോരാതെ പ്രേക്ഷകരിലേക്കെത്തിക്കാന്‍ ഒരുലക്ഷം രൂപ വിലവരുന്ന അത്യാധുനിക ട്രിപ്പിള്‍ ബീം ലാമ്പാണു പ്രൊജക്ടറില്‍ ഉപയോഗിക്കുന്നത്. ഇതോടെ അവതാറിന്റെ രണ്ടാം ഭാഗം പ്രേക്ഷകര്‍ക്ക് ദൃശ്യവിരുന്നായി മാറും.