ശ്രീവത്സം അതിഥി മന്ദിരത്തില്‍ ദേവസ്വം ചെയര്മാന് ഡോ.വി.കെ.വിജയന്, ഭരണ സമിതി അംഗം സി.മനോജ്, അഡ്മിനിസ്ട്രേറ്റര്‍ കെ.പി.വിനയന് എന്നിവര്‍ ചേര്‍ന്ന് ഇരുവരെയും സ്വീകരിച്ചു. ചെയര്മാന് ഡോ.വി.കെ.വിജയന് പൊന്നാടയണിയിച്ചു. തുടര്‍ന്ന് ദേവസ്വം ഭരണസാരഥികള്‍ക്കൊപ്പം ആനന്ദും രാധികയും ക്ഷേത്രത്തിലെത്തി. സോപാനത്തിന് മുന്നില്‍ നിന്ന് ഗുരുവായൂരപ്പനെ ഇരുവരും തൊഴുതു. അനുഗ്രഹം തേടി. ആനന്ദ് ഭണ്ഡാരത്തില് കാണിക്കയുമര്‍പ്പിച്ചു. പിന്നീട് കൊടിമരച്ചുവട്ടില്‍ വെച്ച് ഭഗവാന്റെ പ്രസാദ കിറ്റ് ദേവസ്വം ചെയര്മാന് ഡോ. വി.കെ. വിജയന് ആനന്ദിനും രാധികയ്ക്കും നല്കി. ദേവസ്വം ഉപഹാരമായി മ്യൂറല്‍ പെയിന്റിങ്ങും ഇരുവര്‍ക്കുമായി സമ്മാനിച്ചു. തുടര്‍ന്ന് ശ്രീഗുരുവായുരപ്പന്റെ ഗജവീരന്മാരുടെ താവളമായ പുന്നത്തൂര്‍ ആനക്കോട്ടയും സംഘം സന്ദര്‍ശിച്ചു






