കഴിഞ്ഞ ദിവസം ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതര്‍ പരിശോധന നടത്തിയപ്പോള്‍ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി നടത്താനായിരുന്നു നിര്‍ദ്ദേശം നല്‍കിയിരുന്നതത്രെ. ഭക്ഷണം സംബന്ധിച്ച് യാതൊരു പരാതിയും ഉണ്ടായിരുന്നില്ലെന്നും കോഫീഹൗസ് ബോര്‍ഡ് സെക്രട്ടറി പറയുന്നു. പിന്നീട് കടുത്ത നടപടിയിലേക്ക് നീങ്ങിയതിന് പിന്നില്‍ ഉന്നതരുടെ ഇടപെടലുണ്ടെന്നാണ് ആക്ഷേപം. മെഡിക്കല്‍ കോളേജിലെ ചിലര്‍ തലസ്ഥാനത്ത് എത്തിയതിന് പിറകെയാണ് കരുക്കള്‍ നീക്കി മന്ത്രിതല ഇടപെടലില്‍ താഴ് വീണതെന്നാണ് കോഫീഹൗസ് അധികൃതരുടെ ആരോപണം. കഴിഞ്ഞ തെരഞ്ഞെടുപ്പിലും സിഐടിയു പിന്തുണയുള്ള പാനല്‍ പരാജയപ്പെട്ടു. കോഫീഹൗസിനെതിരേയുള്ള നീക്കം ശക്തമായത് ഇതോടെയാണെന്നും ചൂണ്ടിക്കാണിക്കുന്നുണ്ട