അള്‍ത്താരയിലേക്ക് ഒരു വിഭാഗം ഇരച്ചു കയറി. ബലിപീഡം തള്ളി മാറ്റി. തര്‍ക്കത്തെ തുടര്‍ന്ന് രണ്ടാഴ്ച്ചയോളം അടച്ചിട്ടിരുന്ന പള്ളി രണ്ട് ദിവസം മുമ്പാണ് തുറന്നത്. ഇരു കുര്ബാനക്കും പിന്തുണയായി ഇരുവിഭാഗത്തിലെയും വിശ്വാസികളും ബസിലിക്ക പള്ളിയില്ത്തിയയോടെയാണ് സംഘര്‍ഷാവസ്ഥ ഉടലെടുത്തത്. പുതിയ അഡ്മിനിസ്ട്രേറ്റര്‍ ആന്റണി പുതുവേലിലി??െന്റ നേതൃത്വത്തില്‍ ഏകീകൃത കുര്‍ബാന നടത്തിയപ്പോള്‍ വിമത വിഭാഗം വൈദികര്‍ ജനാഭിമുഖ കുര്‍ബാന നടത്തുകയായിരുന്നു.ഇതോടെ ഇരുവിഭാഗവും തമ്മില്‍ ഏറ്റുമുട്ടുന്ന തരത്തിലേക്ക് കാര്യങ്ങള്‍ പലപ്പോഴായി മാറി. ഇതിനിടെ, ഗോബാക്ക് വിളികളും മുദ്രാവാക്യവുമായി ഇരുവിഭാഗവും പ്രതിഷേധം തുടര്‍ന്നു.