Menu

Follow Us On

താലികെട്ടി. വധു ചെണ്ടയെടുത്ത് സുന്ദരമായ മേളം തുടങ്ങി.

വധു ശിങ്കാരി മേളം കൊട്ടി തുടങ്ങി. കൊട്ട് തുടങ്ങിയതോടെ വധുവിന്റെ അച്ഛനും വരനും ഒപ്പം കൂടി. അതോടെ സംഗതി പൊടിപാറി. ആദ്യം അമ്പരന്നു നിന്ന അതിഥികളും പിന്നീട് ഹാപ്പി. അവരും സന്തോഷ നൃത്തം തുടങ്ങി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ താലി കെട്ടിനു ശേഷം രാജവത്സത്തില്‍ ഞായറാഴ്ച നടന്ന വിവാഹ ചടങ്ങിലാണ് വധു കല്യാണ വേഷത്തില്‍ ഇഷ്ട വാദ്യമായ ചെണ്ടയില്‍ കൊട്ടിക്കയറിയത്. കണ്ടാണശേരി ചൊവ്വല്ലൂര്‍ സ്വദേശി പാലിയത്ത് ശ്രീകുമാറിന്റെയും, രശ്മിയുടെയും മകള്‍ ശില്‍പയാണ് കല്യാണം ശിങ്കാരി മേളം കൊട്ടി ആഘോഷിച്ചത്.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –