ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി രാത്രി 12 മണി വരെ കടകള്‍ തുറക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഷോപ്പിംഗ് ഫെസ്റ്റിവലിന്റെയും ആഘോഷങ്ങളുടെയും ഭാഗമായി നഗരത്തില്‍ കൂടുതല്‍ പൊലീസിനെ നിയോഗിക്കും. പരിപാടികള്‍ തീരുംവരെ ദിവസവും നൂറോളം പൊലീസുകാര്‍ രാത്രികാല ഡ്യൂട്ടിക്ക് ഉണ്ടായിരിക്കുമെന്ന് എ.സി.പി കെ.കെ.സജീവന്‍ പറഞ്ഞു. വനിതാ പൊലീസിന്റെ സാന്നിദ്ധ്യവുമുണ്ടാകും. ഇതിന് പുറമേ പട്രോളിംഗുമുണ്ടാകും.