തൃശൂര്‍-പാലക്കാട് ദേശീയപാതയിലെ വിള്ളല്‍ നിര്‍മാണത്തിലെ അപാകം മൂലം ഉണ്ടായതാണെന്ന് ദേശീയപാത പ്രൊജക്ട് ഡയറക്ടര്‍. ദേശീയപാതയില്‍ തൃശൂരിലേക്ക് പോകുന്ന വഴിയില്‍ കുതിരാന്‍ തുരങ്കം കഴിഞ്ഞയുടനെയാണ് വിള്ളല്‍ രൂപപ്പെട്ടത്. കഴിഞ്ഞ ദിവസം മന്ത്രി കെ.രാജന്‍ സ്ഥലം സന്ദര്‍ശിച്ചതിനു പിന്നാലേയായിരുന്നു പരിശോധന
രണ്ട് മീറ്റര്‍ നീളത്തിലുള്ള വിള്ളലാണുണ്ടായത്. ഇക്കാര്യത്തില്‍ വിശദമായ പരിശോധന ആവശ്യമാണെന്നും ദേശീയപാത പ്രൊജക്ട് ഡയറക്ടര്‍ പറഞ്ഞു.കഴിഞ്ഞ ദിവസമാണ് തൃശൂര്‍ – പാലക്കാട് ദേശീയ പാതയില്‍ കുതിരാന് സമീപം ദേശീയപാതയില്‍ വിള്ളല്‍ കണ്ടെത്തിയത്.മേല്‍പ്പാതയുടെ നിര്‍മാണത്തില്‍ ഉണ്ടായ അപാകതയാണ് ഇതിന് കാരണമെന്ന് നേരത്തെ തന്നെ ആക്ഷേപമുയര്‍ന്നിരുന്നു.