പുതുവത്സരത്തോട് അനുബന്ധിച്ച ആഘോഷങ്ങളും ഡി.ജെ പാര്‍ട്ടികളും നിരീക്ഷിക്കാനും ലഹരി മരുന്ന് ഉപയോഗം കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കാനും എക്സൈസ് വകുപ്പ് പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തിയിരുന്നു. രണ്ട് ഹൈവേ പട്രോളിംഗ് പാര്‍ട്ടികളും നാല് സ്ട്രൈക്കിംഗ് ഫോഴ്സ് പാര്‍ട്ടികളും പ്രത്യേക പരിശോധനയും പുലര്‍ച്ചെ വരെ ഉണ്ടായിരുന്നു.പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ അതിരപ്പിള്ളി, വാഴച്ചാല്‍ തുടങ്ങിയ സ്ഥലങ്ങളിലും വാടാനപ്പിള്ളി, ചാവക്കാട്, കൊടുങ്ങല്ലൂര്‍ തീരദേശ മേഖലകളിലും ഇന്നലെ രാവിലെ മുതല്‍ എക്സൈസ് വിഭാഗം പരിശോധനകള്‍ നടത്തിയിരുന്നു.നഗരത്തിലെ ലോഡ്ജുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, എന്നിവിടങ്ങളിലും മറ്റ് പൊതുസ്ഥലങ്ങളിലും ഡോഗ് സ്‌ക്വാഡും ആധുനിക ഉപകരണങ്ങളും ഉപയോഗിച്ചുള്ള പരിശോധനകളും നടത്തി. മദ്യപിച്ച് വാഹനമോടിച്ച നിരവധി പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.