കേരളത്തിന് സ്വന്തമായി അന്തര്‍ദേശീയ നാടകോത്സവം വേണമെന്ന് ആഗ്രഹിക്കുകയും ഇറ്റ്‌ഫോക്കിന് തുടക്കം കുറിക്കുകയും ചെയ്ത സംഗീത നാടക അക്കാഡമി മുന്‍ ചെയര്‍മാനായിരുന്ന നടന്‍ മുരളിയാണ് 2008ലെ ആദ്യ ഇറ്റ്‌ഫോക്കില്‍ ചൈനീസ് ഓപ്പറ പ്രദര്‍ശിപ്പിക്കാന്‍ മുന്‍കൈയെടുത്തത്. അതിന്റെ ഓര്‍മ്മകൂടിയാണ് പതിമൂന്നാമത് എഡിഷനിലേക്ക് കടക്കുന്ന ഇറ്റ്‌ഫോക്കിലെ തായ്വാനീസ് ഓപ്പറ. ഫാള്‍സെറ്റോ സാങ്കേതികത ആവശ്യമുള്ള മറ്റ് പരമ്പരാഗത ഓപ്പറകളില്‍ നിന്ന് വ്യത്യസ്തമായി, ഹീറോ ബ്യൂട്ടി സംഭാഷണങ്ങള്‍ക്കും പാട്ടുകള്‍ക്കും അഭിനേതാക്കളുടെ സ്വാഭാവിക ശബ്ദത്തിനുമാണ് പ്രാധാന്യം നല്‍കുന്നത്.