തൃശൂര്‍ കോര്‍പ്പറേഷനും ചേമ്പര്‍ ഓഫ് കോമേഴ്‌സും നേതൃത്വം നല്‍കുന്ന തൃശൂര്‍ ഷോപ്പിംഗ് ഫെസ്റ്റിവല്‍ ജനുവരി 15 വരെയാണ്. 22ന് വിദ്യാര്‍ഥികോര്‍ണറില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുകയെന്ന് മേയര്‍ എം.കെ.വര്‍ഗീസ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നാലു സ്ഥിരം വേദികളിലും ചലിക്കുന്ന വേദികളിലും എല്ലാദിവസവും കലാപരിപാടികള്‍ അരങ്ങേറും. റിമി ടോമി, തൈക്കൂടം ബ്രിഡ്ജ്, ഔസേപ്പച്ചന്‍ എന്നിവര്‍ ഒരുക്കുന്ന സംഗീതനിശ, ഫുഡ്‌ഫെസ്റ്റ്, ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍, ഫാഷന്‍ വീക്ക്, തുടങ്ങി നിരവധി ഇനങ്ങള്‍ ഷോപ്പിംഗ് ഫെസ്റ്റിവലില്‍ ഒരുക്കിയിട്ടുണ്ട്. വഞ്ചിക്കുളത്തെ ബോട്ടിംഗ്, മോട്ടോര്‍ റേസ് തുടങ്ങിയവയും ഇതിന്റെ ഭാഗമായുണ്ടാകും. കോവിഡാനന്തരം ഉണ്ടായ വ്യാപാര മാന്ദ്യത്തില്‍ നിന്നും വ്യാപാരമേഖലയെ ഉയര്‍ത്തുക എന്നതു കൂടി ലക്ഷ്യമാണെന്ന് കല്ല്യാണ്‍സില്‍ക്‌സ് എംഡി ടിഎസ് പട്ടാഭിരാമന്‍ പറഞ്ഞു.






