Menu

Follow Us On

കളിവിളക്കിനു മുന്നില്‍ ദമയന്തിയായി കളക്ടര്‍ അരങ്ങിലെത്തി

വയനാട് കളക്ടര്‍ എ. ഗീതയാണ് പുതുവര്‍ഷദിനത്തില്‍ ഗുരുവായൂരില്‍ കഥകളി അവതരിപ്പിച്ചത്.നളചരിതം ഒന്നാംദിവസം ആയിരുന്നു കഥ. കഥകളി അഭ്യസിച്ചശേഷം കളക്ടറുടെ രണ്ടാമത്തെ അരങ്ങായിരുന്നു ഇത്. കഴിഞ്ഞ മാര്‍ച്ച് 26-ന് വയനാട് വള്ളിയൂര്‍ക്കാവ് ക്ഷേത്രത്തിലെ ഉത്സവത്തിനായിരുന്നു ആദ്യ അവതരണം. അന്ന് ഇതേ കഥതന്നെയായിരുന്നെങ്കിലും ദമയന്തിവേഷത്തിന്റെ വിശദമായ ഭാഗങ്ങളുണ്ടായിരുന്നില്ല. അതിനുശേഷം ഗുരുവായൂരില്‍ അവതരിപ്പിക്കണമെന്ന മോഹം കൊണ്ടുനടക്കുകയായിരുന്നു. കോട്ടയ്ക്കല്‍ സന്തോഷ്, കോട്ടയ്ക്കല്‍ വിനീഷ് എന്നിവരായിരുന്നു പാട്ട്. മനീഷ് രാമനാഥന്‍ , കോട്ടയ്ക്കല്‍ പ്രതീഷ് എന്നിവര്‍ വാദ്യമൊരുക്കി.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –