Menu

Follow Us On

മേല്‍പ്പാലത്തില്‍ വിള്ളല്‍ കണ്ടെത്തി

വ്യാഴാഴ്ച ഉദ്ഘാടനം ചെയ്ത മേല്‍പ്പാലത്തില്‍ വിള്ളല്‍ കണ്ടെത്തിയതോടെ, നിര്‍മാണത്തില്‍ ഗുരുതരമായ അലംഭാവവും വീഴ്ചയുമുണ്ടായതായി മന്ത്രി പ്രതികരിച്ചു. നിര്‍മാണത്തില്‍ പ്രശ്‌നമുണ്ടെങ്കില്‍ എന്തിനാണ് പാലം ഗതാഗതത്തിന് തുറന്ന് കൊടുത്തതെന്ന് ചോദിച്ച മന്ത്രി, സംഭവമറിഞ്ഞ ദേശീയ പാത അതോറിറ്റി ഉദ്യോഗസ്ഥര്‍ രാത്രിയെത്തി റോഡിലെ ഓട്ട അടച്ചെന്ന് വിമര്‍ശിച്ചു. പ്രോജക്ട് ഡയറക്ടറോട് അടിയന്തരമായി സ്ഥലത്തെത്താന്‍ നിര്‍ദേശം നല്‍കിയതായും പദ്ധതിയുടെ സുരക്ഷ സംബന്ധിച്ച റിപ്പോര്‍ട്ട് ശനിയാഴ്ച സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടതായും അദേഹം അറിയിച്ചു. കരാറുകാര്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയതായും റിപ്പോര്‍ട്ട് ലഭിച്ചയുടന്‍ കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കുമെന്നും മന്ത്രി പ്രസ്താവിച്ചു.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –