Menu

Follow Us On

ശ്രീകുരുംബയില്‍ ക്ഷേത്രാചാര പ്രതിവിധികള്‍

ക്ഷേത്രാചാര പ്രകാരമുള്ള പ്രതിവിധികള്‍ ഉടനുണ്ടാകുമെന്ന് ദേവസ്വം.
ക്ഷേത്രം തന്ത്രി, തമ്പുരാന്‍ പ്രതിനിധി എന്നിവരുടെ നേതൃത്വത്തില്‍ വിഗ്രഹം താന്ത്രികവിധി പ്രകാരം പൂര്‍വസ്ഥിതിയിലാക്കി പഞ്ചപുണ്യാഹവും താല്കാലിക പ്രായശ്ചിത്തമെന്ന നിലയ്ക്ക് പൂജയും നേദ്യവും കഴിച്ചിരുന്നു. ഇത് താത്കാലികമായുള്ള താന്ത്രിക ചടങ്ങാണ്. കേടുപാട് സംഭവിച്ച വിഗ്രഹം മാറ്റി പുന:പ്രതിഷ്ഠ നടത്തുന്നതിന് ആവശ്യമായ നിര്‍ദ്ദേശം രേഖാമൂലം തരുന്നതിന് 24ന് തന്നെ ക്ഷേത്രം തന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്. തന്ത്രിയുടെയും തമ്പുരാന്റെയും നിര്‍ദ്ദേശ പ്രകാരം താന്ത്രിക വിധിപ്രകാരം പുന:പ്രതിഷ്ഠയും മറ്റ് അനുബന്ധ ചടങ്ങുകളും കാലതാമസമില്ലാതെ നടത്തുമെന്നും ദേവസ്വം മാനേജര്‍ അറിയിച്ചു.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –