തിരുവമ്പാടിയില്‍ പുലര്‍ച്ചെ 3.45ന് നടതുറന്നു. രാവിലെ തന്നെ ഭക്തരുടെ ഒഴുക്ക് തുടങ്ങി. കാലത്ത് എട്ടരക്ക് വിശേഷാല്‍ ഉഷശീവേലിക്ക് സ്വര്‍ണ്ണക്കോലത്തിലായിരുന്നു ഭഗവാന്റെ എഴുന്നെള്ളത്ത്. അഞ്ച് ആനകള്‍ അകമ്പടിയോടെ തിരുവമ്പാടി ദേവസ്വം ചന്ദ്രശേഖരന്‍ തിടമ്പേറ്റി. കിഴക്കൂട്ട് അനിയന്‍ മാരാരുടെ നേതൃത്വത്തില്‍ പഞ്ചാരി മേളം അരങ്ങേറി.വൈകുന്നേരം ദീപാരാധനക്ക് പഞ്ചവാദ്യം. ശങ്കരംകുളങ്ങര ഭക്തമഹിളാ സംഘത്തിന്റെ തിരുവാതിരക്കളി അവതരണവും അത്താഴപൂജക്ക് ശേഷം ഏകാദശി വിളക്കിന് തായമ്പക, വിശേഷാല്‍ ഇടക്കപ്രദക്ഷിണം എന്നിവ നടക്കും