തൃശൂരിലേക്ക് പ്രവേശിക്കാനായി സ്വാമി വിവേകാനന്ദന്‍ കൊച്ചിന്‍ പാലത്തിലൂടെ നടന്നു പോയതായി പറയപ്പെടുന്നു. മഹാകവി വള്ളത്തോള്‍ വൈകുന്നേരങ്ങളില്‍ നിത്യവും ഈ പാലത്തില്‍ കൂടി നടക്കാറുണ്ട്. ചരിത്രം ഉറങ്ങുന്ന പഴയ കൊച്ചിന്‍ പാലം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകള്‍ രംഗത്തുവന്നിരുന്നു