കൊയിലാണ്ടി പുളിയരിക്കുന്നത്ത് മജീദിന്റെ മകളാണ് ജസ്ന സലീം. ഇടയ്ക്കിടെ കൃഷ്ണചിത്രങ്ങള്‍ വരച്ച് ഗുരുവായൂരില്‍ സമര്‍പ്പിക്കാറുണ്ട്. കണ്ണന്റെ വിവിധ ഭാവങ്ങളിലുള്ള 101 ചിത്രങ്ങള്‍ വരച്ച് സമര്‍പ്പിക്കണമെന്ന ജസ്നയുടെ മോഹമാണ് സാക്ഷാത്കരിക്കപ്പെട്ടത്. ഞായറാഴ്ച രാവിലെ ഗുരുവായൂര്‍ ക്ഷേത്രം കിഴക്കേ ദീപസ്തംഭത്തിനു മുന്നില്‍ നടന്ന ചടങ്ങില്‍ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശന് നമ്പൂതിരിപ്പാടും ദേവസ്വം ചെയര്മാന് ഡോ.വി.കെ. വിജയനും ചേര്‍ന്ന് ചിത്രങ്ങള്‍ ഏറ്റുവാങ്ങി. ഗോകുലം ഗോപാലനും പങ്കെടുത്തു. അക്രിലിക് ഷീറ്റില്‍ ഫാബ്രിക് പെയിന്റുപയോഗിച്ചാണ് ചിത്രങ്ങള്‍ തീര്‍ത്തിട്ടുള്ളത്.