News Leader – ഈ ചിത്രപ്രദര്‍ശനം കാണുമ്പോള്‍ പ്രകൃതിയെന്ന മഹാകലാകാരനെ നമിച്ചുപോകും. നര്‍ത്തകികൂടിയായ കലാമണ്ഡലം ബിന്ദുലേഖയാണ് ചെറുജീവികളുടെ സൗന്ദര്യം തേടുന്ന ചിത്രങ്ങള്‍ രചിച്ചത്. ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ നടക്കുന്ന പ്രദര്‍ശനം അത്രയും വിസ്മയകരമാണ്. ഒരിക്കല്‍ ബിന്ദുലേഖയുടെ കൈയില്‍ വന്നിരുന്ന ലേഡി ബേഡ് വണ്ടാണ് ഈ വഴിയിലേക്ക് തിരിച്ചുവിട്ടത്. പിന്നീട് പൂമ്പാറ്റകളും തുമ്പികളും ഉറുമ്പുകളുമെല്ലാം ചിത്രങ്ങള്‍ക്ക് വിഷയങ്ങളായി.
Latest Malayalam News : English Summary