ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് ആരംഭം കുറിച്ചു നടന്ന ആനയോട്ടത്തില്‍ ഗോകുല്‍ ജേതാവായി. ചെന്താമരാക്ഷന്, ദേവി, ഗോകുല്‍, കണ്ണന്, വിഷ്ണു എന്നീ ആനകളെയാണ് മുന്‍നിരയില്‍ ഓടുന്നതിന് തെരഞ്ഞെടുത്തിരുന്നത്.
രവികൃഷ്ണന്‍, ഗോപികണ്ണന്‍ എന്നീ കൊമ്പന്മാര് കരുതലാനകളായിട്ടുണ്ടായിരുന്നു. ക്ഷേത്രത്തില്‍ നാഴികമണി മൂന്ന് അടിച്ചതോടെ ആനകള്‍ക്ക് അണിയിക്കാനുള്ള മണികളുമായി പാപ്പാന്മാര് മഞ്ജുളാല്‍ പരിസരത്ത് തയ്യാറായി നില്ക്കുന്ന ആനകളുടെ അടുത്തേക്ക് ഓടി.
മണികള്‍ ആനകള്‍ക്ക് അണിയിച്ച് മാരാര്‍ ശംഖ് ഊതിയതോടെ ആനകള്‍ ക്ഷേത്രം ലക്ഷ്യമാക്കി ഓടി.






