കേരളത്തിലെ കര്‍ഷകരെ ശരിയായ വിധത്തില്‍ പ്രതിനിധീകരിക്കുന്നതില്‍ അതിദയനീയമായി പരാജയപ്പെട്ടവെന്ന് സത്യദീപം ‘പരാജയപ്പെട്ട പ്രസ്താവന’ എന്ന തലക്കെട്ടിലെ മുഖപ്രസംഗത്തില്‍ പറയുന്നു.
കരം നീട്ടിത്തരുന്നവന്റെ യോഗ്യതയും ഉദ്ദേശ്യവും പരിശോധിക്കണം. തികച്ചും ജനാധിപത്യ വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന കേന്ദ്രസര്‍ക്കാരിന് കത്തോലിക്കാ സഭയുടെ ചെലവില്‍ കേരളത്തില്‍നിന്ന് പിന്തുണയുറപ്പാക്കുന്ന ഈ പ്രസ്താവന ഇനിയും പിന്‍വലിക്കപ്പെട്ടിട്ടില്ലായെന്നത് ഭരണഘടനാസ്നേഹികളെ ആശങ്കയിലാഴ്ത്തുകയാണെന്നും ആമുഖക്കുറിപ്പില്‍ പറയുന്നു.






